Monday, December 18, 2006

പ്രതിഷേധിക്കുക.....

ഈ കഴിഞ്ഞ ഡിസമ്പര്‍ 14നു പയ്യന്നൂര്‍ മുനിസിപ്പല്‍ ഓഫീസില്‍ ജോലി ചെയ്യാനെത്തിയ കെ.എം.സി.എസ്.എ.യുടെ സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ.കെ.ടി.വേണുഗോപാല്‍, യൂണിറ്റ് സെക്രട്ടറി ശ്രീ.ഇബ്രാഹിം, ശ്രീ.ശങ്കര്‍, ശ്രീ.ഗിരീഷ്, ശ്രീ.ശിവന്‍ എന്നിവരെ മാര്‍ക്സിസ്റ്റ് ഗുണ്ടകള്‍ ഓഫീസില്‍ കയറി ക്രൂരമായി മര്‍ദ്ദിച്ചു. ഓഫീസില്‍ മണിക്കൂറുകളോളം പൂട്ടിയിടുകയും മണ്ണെണ്ണ ഒഴിച്ചു കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് പോലീസെത്തിയാണ് ശ്രീ.ഗിരീഷിനെ മോചിപ്പിച്ചത്. സമരം ചെയ്യാന്‍ അവകാശമുള്ളതുപോലെ സമരം ചെയ്യാതിരിക്കാനുള്ള അവകാശം അക്രമത്തിലൂടെ നിഷേധിക്കുകയാണ് ഇവിടുത്തെ ഭരണാധികാരി വര്‍ഗ്ഗം. ഇതിനെതിരെ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും പ്രതിഷേധിക്കേണ്ടിയിരിക്കുന്നു.

Tuesday, November 21, 2006

കേരളം ഭരണസ്തംഭനത്തിലേക്ക്

മാര്‍ക്സിസ്റ്റ് പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങള്‍ ഭരണസ്തംഭനത്തിലേക്ക് നയിച്ചിരിക്കയാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് ശ്രീ.രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. മന്ത്രിമാരെ മുഖ്യമന്ത്രി തിരുത്തുന്നതും മുഖ്യമന്ത്രിയെ മന്ത്രിമാര്‍ തിരുത്തുന്ന കാഴ്ചയുമാണ് കഴിഞ്ഞ 6 മാസത്തെ പ്രധാന സംഭവമെന്ന് കേരളാ മുനിസിപ്പല്‍ & കോര്‍പ്പറേഷന്‍ സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം അഭിപ്രായപ്പെട്ടു.

Thursday, November 16, 2006

ചരിത്രമെഴുതിയ മുപ്പതാം സമ്മേളനം




നഗരസഭാ രംഗത്തെ രാഷ്ട്രീയവല്‍ക്കരിക്കനുള്ള ഗൂഢതന്ത്രങ്ങള്‍ക്കെതിരെയുള്ള സമരപ്രഖ്യാപനവുമായി കേരളാ മുനിസിപ്പല്‍ & കോര്‍പ്പറേഷന്‍ സ്റ്റാഫ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനം സമാപിച്ചു. സമ്മേളനത്തിന്റെ ചില ചിത്രങ്ങള്‍ ഇതാ....

Thursday, October 19, 2006

Tuesday, October 03, 2006

കെ.എം.സി.എസ്.എ. സംസ്ഥാ‍ന സമ്മേളനം കണ്ണൂരില്‍

കേരളത്തിലെ നഗരസഭാ രംഗത്തെ ജനാധിപത്യ വിശ്വാസികളുടെ ഏറ്റവും വലിയ സംഘടനയായ കെ.എം.സി.എസ്.എ.യുടെ മുപ്പതാം സംസ്ഥാന സമ്മേളനം വൈവിധ്യമാര്‍ന്ന പരിപാടികളോടെ നവമ്പര്‍ 9, 10, 11 തീയ്യതികളില്‍ കണ്ണൂരില്‍ വച്ചു നടത്തപ്പെടുകയാണ്. നഗരസഭാ രംഗം പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന ഈ സമയത്ത് നടക്കുന്ന സമ്മേളനത്തിന് വളരെയധികം പ്രധാന്യമുണ്ട്.

സമ്മേളനത്തിനോടനുബന്ധിച്ച് നടക്കുന്ന സെമിനാറില്‍ നഗരസഭാ രംഗം നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്യുന്നതാണ്. നഗരസഭാ രംഗത്തെ ഇന്നത്തെ അവസ്ഥയെക്കുറിച്ചും (ജീവനക്കാര്‍, നഗര ഭരണകര്‍ത്താക്കള്‍ എന്നിവരെക്കുറിച്ചും) നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും അഭിപ്രായങ്ങള്‍ അറിയുവാന്‍ താല്പര്യമുണ്ട്. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ക്കായി കാത്തിരിക്കുന്നു.