പ്രതിഷേധിക്കുക.....
ഈ കഴിഞ്ഞ ഡിസമ്പര്‍ 14നു പയ്യന്നൂര്‍ മുനിസിപ്പല്‍ ഓഫീസില്‍ ജോലി ചെയ്യാനെത്തിയ കെ.എം.സി.എസ്.എ.യുടെ സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ.കെ.ടി.വേണുഗോപാല്‍, യൂണിറ്റ് സെക്രട്ടറി ശ്രീ.ഇബ്രാഹിം, ശ്രീ.ശങ്കര്‍, ശ്രീ.ഗിരീഷ്, ശ്രീ.ശിവന് എന്നിവരെ മാര്‍ക്സിസ്റ്റ് ഗുണ്ടകള്‍ ഓഫീസില്‍ കയറി ക്രൂരമായി മര്‍ദ്ദിച്ചു. ഓഫീസില്‍ മണിക്കൂറുകളോളം പൂട്ടിയിടുകയും മണ്ണെണ്ണ ഒഴിച്ചു കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് പോലീസെത്തിയാണ് ശ്രീ.ഗിരീഷിനെ മോചിപ്പിച്ചത്. സമരം ചെയ്യാന്‍ അവകാശമുള്ളതുപോലെ സമരം ചെയ്യാതിരിക്കാനുള്ള അവകാശം അക്രമത്തിലൂടെ നിഷേധിക്കുകയാണ് ഇവിടുത്തെ ഭരണാധികാരി വര്‍ഗ്ഗം. ഇതിനെതിരെ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും പ്രതിഷേധിക്കേണ്ടിയിരിക്കുന്നു.
4 Comments:
"പ്രതിഷേധിക്കുക....."
എന്തേ ആരും പ്രതിഷേധിക്കാന്‍ ഇല്ലെ?
സുഹൃത്തെ,
ഇങ്ങനെ പ്രതികരിക്കാന്‍ നിന്നാല്‍ ദിവസവും നമ്മുടെ ചെവിയില്‍ എത്തുന്നവയൊക്കെ പ്രതികരിച്ച് പ്രതികരിച്ച് മനുഷ്യന് ഒരു പരുവമാകും.
എന്തെല്ലാം പ്രശ്നങ്ങള്‍ ഇടതു സര്‍ക്കാര്‍ വന്ന ശേഷം കേരളത്തിലുണ്ടായി ഏതെങ്കിലും ഒന്നില്‍ ഇപ്പൊഴത്തെ പ്രതിപക്ഷം ക്രിയാത്മകമായി പ്രതികരിച്ചോ? അതെന്താ...?.
ദീപസ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം പണം. അത്രേയുള്ളു.
പിന്നെ, എന്നെപ്പോലെ മരുഭൂമിയില്‍ വന്നു കഷ്ടപ്പെടുന്നവനു ദഹിക്കുന്നവയല്ല കേരളത്തില്‍ (ഏതു പക്ഷം ഭരിച്ചാലും)നടക്കുന്നതു.
വീടില് തീ കായണമെങ്കില് ഇവിടെ മരുഭൂമിയില്‍ വിയര്‍പ്പൊഴുക്കിയേ പറ്റൂ.
ഇവിടെ ജോലിക്കാര്‍ക്ക് സംഘടനയില്ല, അതു കൊണ്ടു തന്നെ പരാതികളുമില്ല, ജാഥയുമില്ല അടിപിടിയുമില്ല.
ടിക്കറ്റിനു വില വര്ദ്ധിച്കാലും പരാതിയില്ല, യാത്രകളും വിസയും നഷ്ടപ്പെടുത്തി സര്‍വ്വീസുകള്‍ മുടക്കിയാലും പരാതിയില്ല. സര്‍വ്വം സഹ:
അതു കൊണ്ട് ചേട്ടാ ഇതൊക്കെ കേരള രാഷ് ട്രീയത്തില്‍ പതിവല്ലെ.
(എന്റെ.. എന്റെ മാത്രം വ്യക്തിപരമായ കമന്റാണിത് - കാരണം പണ്ടൊരിക്കല്‍ ഇതുപോലൊരു പോസ്റ്റിട്ടപ്പോള്‍ അതെന്താ ഗള്‍ഫിലുള്ളവര്‍ മാത്രമെ വിയര്ക്കുന്നുള്ളോ എന്നു ചോദിച്സി ചിലരൊക്കെ തല്ലാന്‍ വന്നിരുന്നു!!).
ഇങ്ങനെ ഇടക്കിടെ കിട്ടിയാലെ സര്‍ക്കാര്‍ ജോലിക്കാരു പഠിക്കു. കിട്ടിയതു വാങ്ങി വച്ചോളാന്‍ പറ.
Post a Comment
<< Home